karu

തിരുവനന്തപുരം: ലീഡർ കെ.കരുണാകരൻ എന്നും രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നെന്ന് വി.എം.സുധീരൻ. ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ കനകക്കുന്നിലെ കരുണാകര പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ശരത് ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചാല സുധാകരൻ സ്വാഗതം പറഞ്ഞു. കെ. മുരളീധരൻ എം.പി, എം.എം.ഹസൻ, കൊടിക്കുന്നിൽ സുരേഷ്, എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, തമ്പാനൂർ രവി. പീതാംബരകുറുപ്പ്, ഡോ. കെ. മോഹൻകുമാർ, ചെറിയാൻ ഫിലിപ്പ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.