തിരുവനന്തപുരം: ദേശീയ ബാലതരംഗം നടത്തുന്ന പത്തൊൻപതാമത് ശലഭമേള 26ന് അട്ടകുളങ്ങര സെൻട്രൽ ഹൈസ്കൂളിൽ നടക്കും. രാവിലെ 10ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ, നെയ്യാറ്റിൻകര സനൽ, കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത് കുമാർ, കാട്ടൂർ നാരായണപിള്ള, എം.ആർ. തമ്പാൻ, പി.എം. ശരത് കുമാർ, കെ.വി. ജോൺസൺ, ജഗത്മയൻ ചന്ദ്രപുരി തുടങ്ങിയവർ പങ്കെടുക്കും. 29ന് മേള സമാപിക്കും.