മലയിൻകീഴ്: ഒമാനിൽ വാഹനാപകടത്തിൽ മരിച്ച വിളവൂർക്കൽ പൊറ്റയിൽ ചന്ദ്രഗീതത്തിൽ പ്രശാന്ത് നായരുടെ(34) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വ്യാഴാഴ്ച രാത്രി താമസ സ്ഥലത്തേക്ക് നടന്നു പോകവേ പിക്കപ്പ് വാനിടിച്ച് തെറിപ്പിക്കുകയായിരുന്നു.12 വർഷമായി ഒമാൻ അലിഇബ്രാഹിം കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാനാണ്.ഇക്കഴിഞ്ഞ നവംബർ 30 നാണ് അവധി കഴിഞ്ഞ് തിരികെ പോയത്.ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ്ക്കുന്ന മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിയ്ക്കും.തുടർന്ന് ശാന്തികവാടത്തിൽ സംസ്‌കരിയ്ക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: ചന്ദ്രൻനായർ. മാതാവ് : പരേതയായ ഗീതാകുമാരി. ഭാര്യ: മായ. മകൾ: ഗീതു.
ഫോട്ടോ അടിക്കുറിപ്പ്....ഒമാനിൽ വാഹനാപകടത്തിൽ മരിച്ച പ്രശാന്ത്നായർ(34)