kariyasree

തിരുവനന്തപുരം : പൂജപ്പുര യുവജന സമാജം ഗ്രന്ഥശാലയുടെ പ്രൊഫ. ജി.ശങ്കരപ്പിള്ള നാടക പുരസ്കാരം 50 വർഷമായി നാടകരംഗത്തും സാഹിത്യ രംഗത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് സമ്മാനിക്കും. ജനുവരി 5ന് യുവജനസമാജം ഗ്രന്ഥശാലാഹാളിൽ പുരസ്കാരദാനം നടക്കും. നാടക രംഗത്തെ മികവിന് വർഷംതോറും നൽകുന്ന പുരസ്കാരമാണിത്.