തിരുവനന്തപുരം: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 29, 30, 31, ജനുവരി 1 എന്നീ തീയതികളിൽ ശ്രീനാരായണഗുരുദേവന്റെ ജന്മഗൃഹമായ വയൽവാരം വീടും ഗുരുകുലവും സന്ദർശിക്കുന്ന തീർത്ഥാടകർക്ക് താമസവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യവും ചെമ്പഴന്തി എസ്.എൻ കോളേജിൽ ഒരുക്കിയിട്ടുണ്ട്. വെഞ്ചാവോട് ഐ.എം.ബി ഹോസ്‌പിറ്റലുമായി സഹകരിച്ച് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഡി. രാജുവിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. തീർത്ഥാടകർ ഇൗ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447242972, 8921278138.