കരകുളം : മുദിശാസ്താംകോട് ദേവീക്ഷേത്രത്തിലെ മണ്ഡലചിറപ്പ് താലപ്പൊലി മഹോത്സവം 25, 26,27 തീയതികളിൽ നടക്കും. ഇതിന്റെ ഭാഗമായുള്ള ദേവപ്രശ്നപരിഹാര പൂജകൾ ഇന്ന് സമാപിക്കും.

25ന് രാവിലെ 9ന് കൊടിയേറ്റ്, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6ന് തിരുവാതിര, 7 ന് നൃത്തസന്ധ്യ.

26ന് രാവിലെ ഗണപതിഹോമം, സുദർശനഹോമം, (സൂര്യഗ്രഹണമായതിനാൽ 8ന് നട അടയ്ക്കും,അന്ന് ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുന്നതല്ല) വൈകിട്ട് 6ന് അന്നദാനം., രാത്രി സിനിമാറ്റിക് ഡാൻസ്.

27ന് രാവിലെ 8.30ന് സമ്പൂർണ നാരായണീയ പാരായണം, 11ന് നെയ്യഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഭക്തിഗാനാഞ്ജലി, രാത്രി നാടൻപാട്ടും ദൃശ്യവിരുന്നും.