ആര്യനാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ബിനോയ് വിശ്വം എം.പിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും കൂട്ടായ്മയും മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. ഉഴമലയ്ക്കൽ ശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ജി.രാമചന്ദ്രൻ,പുറുത്തിപ്പാറ സജീവ്, വിനോദ് കടയറ,തൊളിക്കോട് റിയാസ്,സുകുമാരൻ നായർ,സുൽഫത്ത്,എസ്. സുനിൽ കുമാർ,കണ്ണൻ എസ്.ലാൽ,ഷിജു പുറുത്തിപ്പാറ, ഇൗഞ്ചപ്പുരി ബാബു, ഇറവൂർ പ്രവീൺ എന്നിവർ പ്രസംഗിച്ചു.

ആർ.എസ്.പി അരുവിക്കര മണ്ഡലം കമ്മിറ്റി പറണ്ടോട് ജംക്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്തു.ഇറവൂർ പ്രസന്നകുമാർ,വിനോബ താഹ,കുറ്റിച്ചൽ രജി, എം.കാസിം കുഞ്ഞ്, എൽ.ചെല്ലയ്യൻ, ജി.ശശി, സി.മനോഹരൻ, ഇറവൂർ ഷാജീവ്, എ. അബു സാലി, എ.എസ്.ദിലീപ്,ആർ.ഷാഹിതാ ബീവി എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് വെള്ളനാട്, ഉറിയാക്കോട് മണ്ഡലം കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അടൂർ പ്രകാശ് എംപിക്കും വെള്ളനാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കും അംഗങ്ങൾക്കും സ്വീകരണം നൽകി.മണ്ഡലം പ്രസിഡന്റ് പുതുക്കുളങ്ങര പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്‌.യു ദേശീയ പ്രസിഡന്റ് അബിൻ വർക്കി, സി.ജ്യോതിഷ് കുമാർ, സി.ആർ.ഉദയകുമാർ, വെള്ളനാട് ശ്രീകണ്ഠൻ, എൽ.സത്യദാസ്, നാഗപ്പൻ നായർ,പുതുക്കുളങ്ങര മണികണ്ഠൻ,പള്ളിത്തറ അജി, വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ (ഡി.കെ.എൽ.എം) തൊളിക്കോട് മേഖലയും വിവിധ ജമാ അത്തുകളും സംയുക്തമായി പ്രതിഷേധ റാലിയും ബഹുജന സംഗമവും സംഘടിപ്പിച്ചു.പറണ്ടോട് ജമാ അത്ത് പ്രസിഡന്റ് എച്ച്.ഷൗക്കത്തലി,തൊളിക്കോട് ജമാ അത്ത് പ്രസിഡന്റ് ബാദ്ഷ,ഐത്തി ജമാ അത്ത് പ്രസിഡന്റ് അഷ്റഫ്, പറണ്ടോട് ജമാ അത്ത് ഇമാം ജാഫർ ബാഖവി, തൊളിക്കോട് ജമാ അത്ത് ഇമാം സജാദ് ഖാസിമി, തൊളിക്കോട് മൊയ്തീൻ മൗലവി,അൻസാരി ബാഖവി, ഷമീം അമ്മാനി,എസ്.എസ്.പ്രേംകുമാർ,കെ.കെ.രതീഷ്,ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസാർ, പഞ്ചായത്തംഗങ്ങളായ വി.പ്രദീപ് കുമാർ,തൊളിക്കോട് അഷ്കർ എന്നിവരും മന്നൂർക്കോണം,വിതുര,തേവൻപാറ തുടങ്ങിയ മഹല്ലുകളുടെ പ്രസിഡന്റും ഭാരവാഹികളും പങ്കെടുത്തു.