ആര്യനാട്:യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് (യു.ടി.യു.സി) ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വി.ശ്രീകുമാരൻ നായർ, വിനോബ താഹ,ഇറവൂർ പ്രസന്നകുമാർ,പി.ശ്യാംകുമാർ,കോരാണി ഷിബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.പോ (പ്രസിഡന്റ്),കരിക്കകം സുരേഷ്,പി.എസ്.പ്രസാദ് പൂന്തുറ സജീവ്,കെ.രാജേന്ദ്രൻ(വൈസ് പ്രസിഡന്റുമാർ),വിനോബ താഹ (സെക്രട്ടറി),നന്ദിയോട് ബാബു,കുമാരപുരം ഗോപൻ,എം. സുരേഷ്,വിഴിഞ്ഞം ലോറൻസ് (ജോയിന്റ് സെക്രട്ടറിമാർ),എസ്. എസ്.സുധീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.