suicide-

തിരുവനന്തപുരം: ഒൻപതാം വിവാഹ വാർഷിക പിറ്റേന്ന് യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ശ്രീകാര്യം കരിയം കുന്നിൽവീട്ടിൽ സജുമോന്റെ ഭാര്യ റീജയെ( 28) യാണ് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. ഇന്നലെ സജുമോന്റെയും റീജയുടെയും വിവാഹ വാർഷികമായിരുന്നു. സംഭവം നടക്കുമ്പോൾ സജുമോൻ അമ്മയോടൊപ്പം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആ സമയം റീജയും ആറ് വയസുള്ള കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ തൂങ്ങിയ നിലയിൽ റീജയെ കണ്ടെത്തുകയായിരുന്നുവെന്നാണ് സജുമാേൻ പറയുന്നത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രീകാര്യം പൊലീസ് കേസെടുത്തു.