മാരായമുട്ടം: ഐക്യ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ 27-ാമത് ഐക്യ ക്രിസ്മസ് സമ്മേളനം 26-ന് നടക്കും. മാരായമുട്ടം ക്രൈസ്റ്റ് നഗറിൽ വൈകിട്ട് നാലിനാണ് സമ്മേളനം.

സമ്മേളനത്തിനു മുന്നോടിയായി ക്രിസ്മസ് റാലി നടക്കും. സമ്മേളനം ബൈബിൾ ഫെയ്ത്ത് മിഷൻ ഇന്ത്യയുടെ ആർച്ച് ബിഷപ്പ് റവ. മോസസ് സ്വാമിദാസ് ഉദ്ഘാടനം ചെയ്യും. റവ. എസ്.എച്ച്.സെൽവാനോസ്

കണ്ണമ്മൂല ഐക്യവൈദിക സെമിനാരി പ്രിൻസിപ്പൽ റവ. സി.ഐ. ഡേവിഡ് ജോയ് മുഖ്യസന്ദേശം നൽകും. വ്യക്തികളെ അനുമോദിക്കലും സാധുസഹായ വിതരണവും നടക്കും. സമ്മേളനത്തിനുശേഷം ക്രിസ്മസ് ഗാനങ്ങളും കലാപരിപാടിയും നടക്കും.