rally

പാലോട്: പെരിങ്ങമ്മല മേഖലാ ജമാ അത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി പാലോട് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിൽ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ അണിനിരന്നു. തുടർന്നു നടന്ന സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഫോൺ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു.എം.നിസാർ മുഹമ്മദ് സുൽഫിയുടെ അദ്ധ്യക്ഷതയിൽ കെ.എസ്.ശബരീനാഥൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, പാലോട് രവി എക്‌സ് എം.എൽ.എ, ശിഹാബുദ്ദീൻ പൂക്കോട്ടൂർ, ജോർജ്ജ് തോമസ്, പി.എസ്.ബാജിലാൽ, മീനാങ്കൽ കുമാർ, സലിം പള്ളിവിള, ഉബൈദുള്ള ,ഫാ.ജോസ് ചെറു പ്ലാവിൽ ,ചിറയിൻകീഴ് നൗഷാദ് ബാഖവി, മുജാഹിദ് ബാലുശ്ശേരി, ശംസുദ്ദീൻ മന്നാനി, ലത്തീഫ് കൊച്ചു വിള തുടങ്ങിയവർ സംസാരിച്ചു.