nallamkottukonamroad

പാലോട്: പച്ച മുടുമ്പ് മാങ്കുഴിയിൽ നിന്നും നല്ലംകോട്ടുകോണത്തേക്കുള്ള തടം സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യം. പച്ച മുടുമ്പ് മുതൽ മാങ്കഴി വരെയാണ് തടം നിലവിൽ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. അത് കഴിഞ്ഞുള്ള ഏകദേശം മുക്കാൽ കിലോമീറ്ററോളം തടം സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. നന്ദിയോട് പഞ്ചായത്തിൽ നല്ലംകോട്ടുകോണം ഭാഗത്ത്‌ മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ദിവസേന സ്കൂൾ കുട്ടികൾ ഉൾപ്പടെ നിരവധി യാത്രക്കാർ കടന്നു പോകുന്ന ഈ തടം ഇപ്പോൾ അപകടാവസ്ഥയിലാണ്. ഇരുവശങ്ങളിലും ഭിത്തി കെട്ടി തടം കോൺക്രീറ്റ് ചെയ്യണം. പഞ്ചായത്ത്‌ അധികാരികൾ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.