വെള്ളറട: കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം സ്കൂൾ മാനേജർ ടി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്. പുഷ്പവല്ലി ക്രിസ്മസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പത്മജൻ നായർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.