gg

നെയ്യാറ്റിൻകര :നായർ സർവീസ് സൊസൈറ്റി സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി നൽകുന്ന വിദ്യാഭ്യാസ ധനസഹായ വിതരണം നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.താലൂക്കിലെ 108 കരയോഗങ്ങളിൽ നിന്നുള്ള നിർദ്ധനരായ വിദ്യാർത്ഥികൾക്കാണ് ധനസഹായം നൽകിയത്‌.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.വി.എം.ആനന്ദ കുമാർ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ ഭരണ സമിതി അംഗങ്ങൾ എൻ.എസ്.എസ് പ്രതിനിധി സഭ അംഗങ്ങൾ,വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ,കരയോഗ,വനിതാ സമാജ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.യൂണിയൻ സെക്രട്ടറി കെ.രാമചന്ദ്രൻ നായർ സ്വാഗതവും എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ് കുമാർ നന്ദിയും പറഞ്ഞു.