ബാലരാമപുരം: കേന്ദ്രഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ജനുവരി 8ന് സംഘടിപ്പിക്കുന്ന ദേശീയ പൊതു പണിമുടക്കിന്റെ പ്രചരണാർത്ഥം വിഴിഞ്ഞം മേഖലാ കമ്മിറ്റി ഉച്ചക്കടയിൽ കാൽനട പ്രചരണജാഥ സംഘടിപ്പിച്ചു.ജനതാദൾ (എസ് )​ കോവളം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തെന്നൂർക്കോണം ബാബു ഉദ്ഘാടനം ചെയ്തു.സംയുക്ത ട്രേഡ് യൂണിയൻ വിഴിഞ്ഞം മേഖലാ കൺവീനർ പി.സി ഗോമസ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി കോവളം മണ്ഡലം സെക്രട്ടറി സി.സിന്ധു രാജ്,​ ജെ.ടിയും സംസ്ഥാനകമ്മിറ്റിയംഗം ടി.രാജേന്ദ്രൻ,​ ജാഥാ ക്യാപ്റ്റൻ അസുന്ദാ മോഹൻ,​വൈസ് ക്യാപ്റ്റൻ ടി.നെൽസൺ,​മാനേജർ കോവളം രാജൻ എന്നിവർ സംസാരിച്ചു.