gk

1. മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന നദി?

മുല്ലയാർ (പെരിയാറിന്റെ പോഷക നദി)

2. മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന താലൂക്ക് ?

പീരുമേട്

3. എത്ര വർഷത്തേക്കാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ?

999 വർഷം

4. മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ബ്രിട്ടീഷുകാർക്കുവേണ്ടി ഒപ്പുവച്ചതാര്?

ജെ.സി. ഹാനിംഗ്ടൺ

5. മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണ ശേഷി ?

142.2 അടി

6. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

ഇടുക്കി പദ്ധതി

7. ഇടുക്കി പദ്ധതിക്കാവശ്യമായ ജലം സംഭരിച്ചുനിറുത്തിയിരിക്കുന്ന അണക്കെട്ടുകൾ?

ഇടുക്കി, ചെറുതോണി, കുളമാവ്

8. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

ചെറുതോണി

9. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ?

മലമ്പുഴ

10. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

മലമ്പുഴ ഉദ്യാനം

11. കേരളത്തിലെ ആദ്യത്തെ ഫാന്റസി പാർക്ക് ഏത് അണക്കെട്ടിന്റെ സമീപമാണ്?

മലമ്പുഴ ഡാം

12. ബാണാസുരസാഗർ ഡാം സ്ഥിതിചെയ്യുന്ന ജില്ല?

വയനാട്

13. നെയ്യാർഡാം സ്ഥിതിചെയ്യുന്ന ജില്ല?

തിരുവനന്തപുരം

14. കേരളത്തിലെ ചീങ്കണ്ണി പുനരധിവാസകേന്ദ്രം?

നെയ്യാർഡാം

15. തെന്മല ഡാം സ്ഥിതിചെയ്യുന്ന നദി?

കല്ലടയാർ

16. 'ശ്രീനികേതൻ" എന്ന പേരിൽ ഗ്രാമീണ പുനരുദ്ധാരണ സംരംഭങ്ങൾ നടപ്പിലാക്കിയതെവിടെ?

ബംഗാൾ

17. ഏത് ഗ്രാമോദ്ധാരണ സംരംഭത്തിന്റെ മുദ്രാവാക്യമായിരുന്നു 'സ്വയം സഹായിക്കൽ"?

മാർത്താണ്ഡം പ്രോജക്ട്

18. ഗ്രാമസ്വരാജ് യാഥാർത്ഥ്യമാക്കാനായി മദിരാശി സർക്കാർ നടപ്പാക്കിയ പദ്ധതിയേത്?

ഫർക്കാ വികസന പദ്ധതി

19. ഇട്ടാവാ പദ്ധതിക്ക് വേദിയായതെവിടെ?

ഉത്തർപ്രദേശ്

20. നീലോക്കരിയിലെ പുനരുദ്ധാരണ സംരംഭങ്ങൾക്ക് ചുക്കാൻ പിടിച്ചതാര്?

എസ്.കെ. ഡേ

21. ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും വികസന ബ്ളോക്കുകൾ ആരംഭിച്ച വർഷമേത്?

1963

22. സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്?

വിനോബാ ഭാവെ.