വിതുര:ചേന്നൻപാറ ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും പുതുവൽസരാഘോഷവും 26ന് ചേന്നൻപാറ കോസലം മംഗളവേദിയിൽ നടക്കും.വൈകിട്ട് 3ന് കുട്ടികളുടെ കലാപരപാടി,നാലിന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിക്കും.വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി പ്രതിഭകളെ അനുമോദിക്കും.വിതുര സർക്കിൾ ഇൻസ്‌പെക്ടർ എസ്.ശ്രീജിത് മുഖ്യപ്രഭാഷണം നടത്തും.മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.വിദ്യാസാഗർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ,ചേന്നൻപാറ വാർഡ് മെമ്പർ പി.ജലജകുമാരി,ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർഷിഹാബ്,ചേന്നൻപാറ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി എ.രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റുമാരായ പി.സി.സജുകുമാർ, ടി.എൽ.സജീന്ദ്രനാഥ് എന്നിവർ പങ്കെടുക്കും.