hhh

നെയ്യാറ്റിൻകര: നഗരസഭയിൽ നിന്നുള്ള ഓണറേറിയം ഉപയോഗിച്ച് വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്രിസ്‌മസ് കിറ്ര് നൽകി കൗൺസിലർ മാതൃകയായി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ വ്ലാങ്ങാമുറി വാർഡ് കൗൺസിലർ ഗ്രാമം പ്രവീണാണ് ക്രിസ്‌മസ് കിറ്റ് നൽകിയത്. കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഓണത്തിനും ക്രിസ്‌മസിനും തന്റെ ഓണറേറിയം ഉപയോഗിച്ച് കിറ്റുകൾ പ്രവീൺ നൽകാറുണ്ട്. വിശ്വഭാരതി കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഇരുന്നൂറിലേറെ തൊഴിലാളികൾ കിറ്റ് വാങ്ങാനെത്തി.