വിതുര: പൗരത്വബില്ലിനെതിരെ എൽ.ഡി.എഫ് തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27 ന് വൈകിട്ട് നാലിന് തൊളിക്കോട് ജംഗ്ഷനിൽ പ്രതിഷേധസംഗമം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. ചാരുപാറരവി, മീനാങ്കൽകുമാർ,ജെ.വേലപ്പൻ, എസ്. അനിൽകുമാർ, എസ്. സഞ്ജയൻ, തൊളിക്കോട് റിയാസ്, ഭദ്രം ജി. ശശി, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, ചായം മുരളി എന്നിവർ പങ്കെടുക്കും.