തിരുവനന്തപുരം: എസ്.എം.വി സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്ക് വളരെ വലുതാണെന്നും മാതൃകാപരമായ നേട്ടങ്ങൾക്ക് നെടുനായകത്വം വഹിച്ച എസ്.എം.വി സ്‌കൂൾ മാതൃകാവിദ്യാലയമാണെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ കെ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സി.ദിവാകരൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു,​ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുദർശനൻ,​ കൗൺസിലർ വി.ജയലക്ഷ്‌മി,​ പി.ടി.എ പ്രസിഡന്റ് കെ.പി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ഒ.എം.സലിൽകുമാർ റിപ്പോർട്ടവതരിപ്പിച്ചു​. പ്രിൻസിപ്പൽ വി.വസന്തകുമാരി സ്വാഗതം പറഞ്ഞു. എസ്.എം.വി സ്കൂളിന്റെ ഏറ്റവും മുതിർന്ന ഹെഡ്മാസ്റ്റർ,​ പൂർവ അദ്ധ്യാപകൻ,​ പൂർവവിദ്യാർത്ഥി,​ പൂർവ പി.ടി.എ പ്രസിഡന്റ് എന്നിവരെ ആദരിച്ചു.