മുടപുരം : സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും കിലയും ചേർന്ന് നടത്തുന്ന ദുരന്തനിവാരണ പദ്ധതി തയ്യാറാക്കലിനുള്ള ബ്ളോക്കുതല പരശീലന പരിപാടി 27 മുതൽ ആരംഭിക്കും.ഗ്രാമ പഞ്ചായത്തുകൾ , നഗരസഭകൾ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 സന്നദ്ധ പ്രവർത്തകരാണ് ദ്വിദിന പരിശീലനത്തിൽ പങ്കെടുക്കുന്നത്. 27, 28 തീയതികളിൽ വെള്ളനാട്,അതിയന്നൂർ,പെരുങ്കടവിള എന്നീ ബ്ളോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകൾ അതത് ബ്ളോക്ക് പഞ്ചായത്ത് ഹാളിലും നെടുമങ്ങാട് ബ്ളോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളും നെടുമങ്ങാട് നഗരസഭയും നെടുമങ്ങാട് ബ്ളോക്ക് ഹാളിലും 30, 31 തീയതികളിൽ പാറശാല,വാമനപുരം ബ്ളോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകൾ അതതു ബ്ളോക്ക് പഞ്ചായത്ത് ഹാളിലും പോത്തൻകോട് ബ്ളോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകൾ അണ്ടൂർകോണം പഞ്ചായത്ത് ഹാളിലും ജനുവരി 3, 4 തീയതികളിൽ വർക്കല,കിളിമാനൂർ,ചിറയിൻകീഴ് ബ്ളോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകൾ അതത് ബ്ളോക്ക് ഹാളിലും നേമം ബ്ളോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളും നെയ്യാറ്റിൻകര നഗരസഭ,തിരുവനന്തപുരം കോർപ്പറേഷൻ എന്നിവ ബാലരാമപുരം പഞ്ചായത്ത് ഹാളിലും വർക്കല നഗരസഭ വർക്കല ബ്ളോക്ക് ഹാളിലും പങ്കെടുക്കണമെന്ന് കില ജില്ലാ കോർഡിനേറ്റർ സുബാഷ് ചന്ദ്രൻ അറിയിച്ചു