mia-khalifa

വാഷിംഗ്ടൺ: മുൻ നീലച്ചിത്ര നായിക മിയ ഖലീഫ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. സ്വീഡനിൽ ഷെഫായ റോബർട്ട് സാൻഡ്‌ബെർഗാണ് വരൻ. കഴിഞ്ഞ മാർച്ചിലായിരുന്നു വിവാഹനിശ്ചയം. എന്നായിരിക്കും വിവാഹം എന്നറിയാൻ പലരും നമ്പരുകൾ പലതും പയറ്റിനോക്കിയെങ്കിലും മിയ ഒന്നും വിട്ടുപറഞ്ഞിരുന്നില്ല.ആറ് മാസത്തിനുള്ളിൽ വിവാഹമുണ്ടാവും എന്ന് മിയതന്നെ വെളിപ്പെടുത്തിയതോടെ ഇപ്പോൾ വിവാഹ വാർത്ത വീണ്ടും ചർച്ചയായി. വിവാഹത്തെക്കുറിച്ചുമാത്രമല്ല, വിവാഹത്തിന് മിയ ധരിക്കുന്ന വേഷത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. അടുത്തിടെ ഒരു പുതിയ ഗൗൺ പരിചയപ്പെടുത്തുന്ന വീഡിയോ മിയ പുറത്തുവിട്ടതാണ് ഇതിന് കാരണം.

നിലത്തിഴയുന്ന ഈ ഹെവി ഗൗൺ തന്നെയാവുമോ മിയ വിവാഹ ദിവസം അണിയാൻ പോകുന്നത് എന്ന ആകാംഷയിലാണ് ആരാധകർ.ഇതാണോ വിവാഹത്തിന് ധരിക്കുന്നതെന്ന ചോദ്യവുമായി നിരവധപേർ കമന്റ് ബോക്സിലെത്തുകയും ചെയ്തു. പക്ഷേ, മിയ ഒന്നും പറഞ്ഞില്ല. പറയിപ്പിക്കാൻ പലരും പണിപതിനെട്ടും പയറ്റിയിട്ടും കാര്യമുണ്ടായില്ല. വിവാഹത്തിന് താൻ എന്ത് വസ്ത്രം ധരിക്കും എന്ന് പറഞ്ഞ് ആരാധകരെ കൺഫ്യൂഷൻ അടിപ്പിക്കാൻ മിയ ഇതിനു മുൻപും ശ്രമിച്ചിട്ടുണ്ട്.

ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടർന്ന് പോൺ രംഗം വിട്ട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറുകയായിരുന്നു. അടുത്തിടെ മിയ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ എത്തിയതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

കുറച്ചുനാൾ മുമ്പ് നീലച്ചിത്രരംഗത്ത് അനുഭവിക്കേണ്ടവന്ന പ്രശ്നങ്ങളെക്കുറിച്ച് അഭിമുഖത്തിൽ മിയ തുറന്നുപറഞ്ഞിരുന്നു.