കിളിമാനൂർ:പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ജംഗ്ഷനിൽ കരുണാകരൻ സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി.സംഗമം ഡി.സി.സി.ജനറൽ സെക്രട്ടറി ഷിഹാബുദീൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അടയമൺ മുരളി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറിമാരായ സൊണാൾജ്,എൻ.ആർ.ജോഷി,കോൺഗ്രസ് ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ഗംഗാധര തിലകൻ,നളിനാക്ഷൻ, നളിനൻ,രാജേന്ദ്രൻ,രമാഭായി,ഗുരുലാൽ,ബേബി കുമാർ എന്നിവർ പങ്കെടുത്തു.