കിളിമാനൂർ: നഗരൂർ സർവീസ് സഹകരണ ബാങ്ക് ചെമ്മരത്തുമുക്ക് ബ്രാഞ്ച് ഉദ്ഘാടനം നാളെ ഉച്ചക്ക് 2.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ബാങ്ക് പ്രസിഡന്റ് ഇബ്രാഹിം കുട്ടി സ്വാഗതം പറയും.സ്ട്രോഗ് റൂം ,ലോക്കർ ഉദ്ഘാടനവും, മുഖ്യ പ്രഭാഷണവും അടൂർ പ്രകാശ് എം.പി.നിർവഹിക്കും.വി.എസ്.ശിവകുമാർ എം.എൽ.എ.ആദ്യ നിക്ഷേപം സ്വീകരിക്കലും വി.ജോയ് എം.എൽ.എ.ആദ്യ വായ്പാ വിതരണവും നടത്തും.കോർ ബാങ്കിംഗ് ഉദ്ഘാടനം കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിക്കും.എ.ഷിഹാബുദീൻ,അഡ്വ.എസ്. ജയചന്ദ്രൻ,പി.ആർ.രാജീവ്,തോട്ടയ്ക്കാട് ശശി,എസ്.പ്രഭിത്ത്, വി.ജർണയിൽ സിഗ്,എ.ഷാജഹാൻ എന്നിവർ പങ്കെടുക്കും.