ബാലരാമപുരം:ആലുവിള റസിഡന്റ്സ് അസോസിയേഷൻ വാർഷികം വെള്ളിയാഴ്ച വൈകിട്ട് 5ന് തലയൽ മാളോട്ട് ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും.ഉദ്ഘാടനവും ചികിത്സാ ധനസഹായവിതരണവും അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കും.പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി വി.ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.കെ പ്രീജ,​ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ബ്ലോക്ക് മെമ്പർ ഡി.സുരേഷ് കുമാർ ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്യും.ബാലരാമപുരം സി.ഐ ജി.ബിനു മുതിർന്ന അംഗങ്ങളെ ആദരിക്കും.എസ്.എസ്.എൽ.സി പ്ലസ് ടു വിജയികൾക്ക് എസ്.ഐ വിനോദ് കുമാർ ട്രോഫി വിതരണം നടത്തും.ജനമൈത്രി പൊലീസ് പി.ആർ.ഒ എ.വി.സജീവ്,​സാഹിത്യകാരൻ തലയൽ മനോഹരൻ നായർ,​ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​മാളോട്ട് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഹരിഹരൻ എന്നിവർ സംസാരിക്കും.വൈസ് പ്രസിഡന്റ് വിഷ്ണു .എം.വി അനുസ്മരണ പ്രമേയം അവതരിപ്പിക്കും.ജനറൽ സെക്രട്ടറി വി.ഗോപാലകൃഷ്ണൻ സ്വാഗതവും ഗിരിജകുമാരി നന്ദിയും പറയും.രാത്രി 8.30 ന് മ്യൂസിക് ഷോ.