തിരുവനന്തപുരം:ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര എസ്.എം.എസ്.എസ് ഹിന്ദു മഹിളാമന്ദിരം 29ന് രാവിലെ 9.30 മുതൽ ഒരു മണിവരെ വെള്ളനാട് വാളിയറയിലെ മഹിളാമന്ദിരത്തിന്റെ ഗ്രാമീണ യൂണിറ്റായ പഞ്ചവടിയിൽ സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തും. ഗീതാജ്ഞലി ആശുപത്രിയുടെ സഹകരണത്തോടെയാണിത്. കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി അദ്ധ്യക്ഷത വഹിക്കും. വെള്ളനാട് ശ്രീകണ്ഠൻ, ബിന്ദു .എസ്, എം.എസ്. ദീപകുമാരി, ശിവശങ്കരൻ നായർ, മഹിളാമന്ദിരം സെക്രട്ടറി എം.ശ്രീകുമാരി, ഗീത കൈമൾ എന്നിവർ പങ്കെടുക്കും.

വിശദവിവരങ്ങൾക്ക് ഫോൺ: 9656389074