uparodham

വക്കം: പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ വക്കം ഗ്രാമ പഞ്ചായത്ത് കാര്യാലയം ഉപരോധിച്ചു. ക്രിസ്‌മസ് ആയിട്ടും പെൻഷൻ വിതരണം വൈകുന്നത് ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ഇവർ ആരോപിച്ചു. പൊലീസെത്തി പ്രവർത്തകരെ അറസ്റ്റുചെയ്‌ത് നീക്കാനുള്ള ശ്രമം സംഘർഷാവസ്ഥയിലെത്തി. സെക്രട്ടറി എത്താത്തതിനാൽ പൊലീസ് പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടറെ ബന്ധപ്പെട്ടപ്പോൾ പെൻഷൻ ലഭിക്കാൻ രണ്ടാഴ്ച കഴിയുമെന്ന് അറിയിച്ചു. ഇതിനുശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. ഉപരോധസമരം ഡി.സി.സി സെക്രട്ടറി വക്കം വി.ആർ. സുകുമാരൻ ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ബിഷ്‌ണു, ബൈജു, പ്ലാവിള ജോസ്, ഫൈസൽ, അരുൺ പ്രസന്നൻ, അരുൺ, മെമ്പർമാരായ രവീന്ദ്രൻ, ലാലിജ തുടങ്ങിയവർ സംസാരിച്ചു.