arif-khan

തിരുവനന്തപുരം: സർക്കാരിന്റെ നയരൂപീകരണത്തിനും ഫണ്ട് വിതരണങ്ങൾക്കും ഗുണഭോക്താക്കളെ കണ്ടെത്താനും സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ അത്യാവശ്യമാണെവ്വ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേന്ദ്ര സ്‌റ്രാറ്റിസ്‌‌റ്റിക്‌സ് മന്ത്രാലയത്തിന്റെ ഏഴാമത് സാമ്പത്തിക സർവേയുടെ കേരളത്തിന്റെ പ്രവർത്തനം രാജ്ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവരശേഖരണത്തിന് വീടുകളിൽ എത്തുന്ന സെൻസസ് ഉദ്യോഗസ്ഥരോടെ സഹകരിക്കണമെന്ന് പൊതുജനങ്ങളോട് ഗവർണർ അഭ്യർത്ഥിച്ചു. സാമ്പത്തിക സർവേയുടെ ഭാഗമായി വീടുകളിൽ പ്രവർത്തിക്കുന്ന് ഉൾപ്പെടെയുള്ള എല്ലാ ഉത്പാദന, വിതരണ, സേവന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെയും കണക്കെടുക്കും. കർഷകവൃത്തിയിലും കാർഷികേതര രംഗത്തും ഉള്ളവരുടെയും കണക്കെടുക്കും.

പൊതുസേവന കേന്ദ്രങ്ങൾക്കായി ഇ-ഗവർണൻസ് സെൽ ആണ് സെൻസസിനായുള്ള എസ്.പി.വി. കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയമാണ് നടത്തിപ്പ് ഏജൻസി. ഐ.ടി അധിഷ്ഠിത പ്ലാറ്ര്‌ഫോം ഉപയോഗിച്ചാണ് സെൻസസ്. ചീഫ് സ്‌റ്രാറ്രിസ്‌റ്റിഷ്യൻ പ്രവീൺ ശ്രീവാസ്‌തവ, പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ദൊഡാവത്ത്, നാഷണൽ സ്റ്രാറ്രിസ്‌റ്രിക്കൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിതാ ഭാസ്‌കർ, എക്കണോമിക്‌സ് ആൻഡ് സ്റ്രാറ്റിസ്റ്രിക്‌സ് വകുപ്പ് ഡയറക്‌ടർ ജനറൽ വി. രാമചന്ദ്രൻ, സി.എസ്.സി ഇ-ഗവർണൻസ് സംസ്ഥാന തലവൻ വിനോദ് കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.