തിരുവനന്തപുരം: സംസ്ഥാന കേരളോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് 6ന് ടാഗോർ തിയേറ്രറിൽ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. 59 കലാമത്സരങ്ങളിലും 43 കായിക മത്സരങ്ങളിലുമായി 6500 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും. കലാമത്സരങ്ങൾ നാളെയും കായിക മത്സരങ്ങൾ 27നും ആരംഭിക്കും. ഗവൺമെന്റ് ആർട്സ് കോളേജിലെ മൂന്ന് വേദികളിലും ജവഹർ ബാലഭവൻ,​ ഭാരത് ഭവൻ ശിശുക്ഷേമ സമിതി എന്നിവിടങ്ങളിലുമായാണ് കലാമത്സരം നടക്കുക. സെൻട്രൽ സ്റ്റേഡിയം,​ കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്,​ വെള്ളയമ്പലം സ്വിമ്മിംഗ് പൂൾ,​ ഹോട്ടൽ ചൈത്രം,​ ശംഖുംമുഖം സ്റ്റേഡിയം,​ പൂജപ്പുര മൈതാനം എന്നിവിടങ്ങളിലായാണ് കായിക മത്സരം നടക്കുക. 29നാണ് മത്സരങ്ങൾ സമാപിക്കുക.