കോവളം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും സൈബർ സേനയുടെയും നേതൃത്വത്തിൽ ഇടത്താവളം ഒരുക്കുന്നു. വാഴമുട്ടം കുന്നുംപാറ ക്ഷേത്ര കവാടത്തിന് സമീപം കോവളം യൂണിയൻ ഓഫീസ് അങ്കണത്തിലാണ് ഇടത്താവളം ഒരുങ്ങുന്നത്. ഇടത്താവളം 30ന് രാവിലെ 8ന് യൂണിയൻ പ്രസിഡന്റ്‌ കോവളം ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ, വൈസ് പ്രസിഡന്റ്‌ പെരിങ്ങമ്മല സുശീലൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 6 മുതൽ പ്രഭാതഭക്ഷണവും 11 മുതൽ സദ്യയും ഒരുക്കുമെന്ന് യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ്‌കുമാർ, സെക്രട്ടറി ദിപു അരുമാനൂർ, സൈബർസേന ചെയർമാൻ സുരേഷ് കണ്ണങ്കോട്, കൺവീനർ വരുൺ എന്നിവർ പറഞ്ഞു.