പാറശാല: കുന്നിയോട് പാറയിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ 36 -മത് തിരു ഉത്സവം ഇന്ന് മുതൽ 27 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം, 11.30 ന് മതപ്രഭാഷണം, 12 ന് സമൂഹസദ്യ. ഇന്ന് വൈകിട്ട് 5.30 ന് നടക്കുന്ന പൊതുസമ്മേളനം നിയമസഭ സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര പ്രസിഡന്റ് ജി.സോമശേഖരൻ തമ്പി അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ആർ.രഘുവരൻ, സെക്രട്ടറി ജെ.സന്തോഷ് കുമാർ, തമിഴ്നാട് വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ഡി.വൈ.എസ്.പി. എസ്.ഉണ്ണികൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷ്, ആർ.രാജീവ് എന്നിവർ പങ്കെടുക്കും. രാത്രി 7.30 ന് മാനസജപ ലഹരി. 26 ന് വൈകിട്ട് 5.30 ന് ഭജന, രാത്രി 8 ന് നാടൻപാട്ട്. 27 ന് വൈകിട്ട് 5.30 ന് ഭജന, 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.എസ്.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ശബരിനാഥൻ എം.എൽ.എ വിശിഷ്ടാതിഥിയായിരിക്കും. ഡോ.ബിജു ബാലകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജോസ് ലാൽ, കവി രാജൻ വി. പൊഴിയൂർ, സതേൺ റെയിൽവേയംഗം ഡോ.ശശിധരൻ, ചൈത്രം ഷാജി, ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, സെക്രട്ടറി ജെ.സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 9 ന് നൃത്തം, 11 ന് നവീന വിൽമേള.