മുടപുരം: കേരള വണികവൈശ്യ സംഘം അഴൂർ ചിറയിൻകീഴ് ശാഖാ വാർഷിക സമ്മേളനം ഇന്ന് അഴൂർ സി.വൈ.സി ജംഗ്‌ഷനിലെ കാർത്തിക ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30 ന് കലാമത്സരങ്ങൾ, 10.30 ന് ശരിയായ മനോഭാവം വിജയത്തിന് ആധാരം എന്ന വിഷയത്തിലെ ബോധവത്കരണ ക്ലാസ് കൊല്ലം മെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലീഡർഷിപ് ഡയറക്ടർ അജിത്ത്കുമാർ രാമസ്വാമി നയിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പൊതുസമ്മേളനം സംഘം സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പചെട്ടിയാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ആർ.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.ജി. സുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.വി. ഹരിലാൽ സ്വാഗതം പറയും. ഡോ. ശരവണകുമാർ പ്രതിഭകളെ അനുമോദിക്കും. എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ അനുഗ്രഹപ്രഭാഷണവും, പി.ജയകുമാർ അവാർഡ് വിതരണവും നടത്തും. സേതുരാമൻ ചെട്ടിയാർ, രത്നമ്മാൾ, എം.ജി.മഞ്ചേഷ്, എ.എസ്. വിനോദ് രാജ്, വി.അനിൽകുമാർ, വി.മണികണ്ഠൻ ചെട്ടിയാർ, എ.ബാബു എന്നിവർ സംസാരിക്കും.