ആറ്റിങ്ങൽ: അവധി ദിനം ആനന്ദകരമാക്കാൻ ഡിസംബർ ഫെസ്റ്റിലെത്തുന്നവരെക്കാത്ത് വിപുലമായ സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ‘കുഞ്ഞന്മാരായ ’ ലൗ ബേർഡ്സ് മുതൽ കൂർത്ത കൊക്കും നീണ്ടവാലുമായി കണ്ണുരുട്ടി നിൽക്കുന്ന കൊച്ചിൻബാന്റം കോഴി വരെയുള്ളവ കാഴ്ചക്കാരുടെ മനം കുളിർപ്പിക്കുന്നവയാണ്. വിവിധ ഉത്പന്നങ്ങൾ ഒരേ കുടക്കീഴിൽ കാണാനും വാങ്ങാനും കഴിയുന്ന വിപണന മേളയും ആറ്റിങ്ങലിന്റെ ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. തിരക്കിൽ നിന്ന് അല്പമൊന്ന് മാറി മനസിനും ശരീരത്തിനും കുളിർമയേകുന്ന തരത്തിലാണ് പ്രദർശന നഗരി സജ്ജീകരിച്ചിട്ടുള്ളത്. അതിവിശാലവും മനോഹരവുമായി ഒരുക്കിയിട്ടുള്ള വേദിയിൽ കലാപരിപാടികൾ ആസ്വദിക്കാൻ നിരവധിപേരാണ് എത്തുന്നത്. കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്കും മേളയോടൊപ്പം ഒരുക്കിയിട്ടുണ്ട്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് മേളയുടെ റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ജനുവരി 5 വരെ നടക്കുന്ന മേളയ്‌ക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.ടി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയുണ്ട്.