ശിവഗിരി. മനുഷ്യത്വത്തിന്റെ പ്രവാചകനായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് കടത്തുരുത്തി യൂണിയൻ കൗൺസിലർ ജയപ്രസാദ് മേമ്മുറി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഗുരുധർമ്മ പ്രബോധനത്തിൽ ആധുനിക കുടുംബജീവിതത്തിൽ ശ്രീനാരായണധർമ്മ ത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആധുനിക കുടുംബജീവിതത്തെ നല്ല ദിശയിലേക്ക് നയിക്കാൻ ശ്രീനാരായണധർമ്മത്തിലൂടെ ഗുരുദേവൻ ലോകത്തിന് കാട്ടിക്കൊടുത്തു. ഗുരു മാത്രമാണ് ഈ ലോകത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞത്. പഞ്ചശുദ്ധി, പഞ്ചധർമ്മം, പഞ്ചമഹായജ്ഞം എന്നിവ പാലിക്കുന്നവരെ പാപം ബാധിക്കുകയില്ല. ഗാർഹസ്ഥ്യത്തിന്റെ ആണിക്കല്ല് സ്ത്രീയാണ്. ഭദ്രത സ്ത്രീയുടെ കൈയിലും നിയന്ത്രണം പുരുഷന്മാരിലുമാണ് ഇങ്ങോട്ട് വാങ്ങുന്നത് അല്ല സ്നേഹം അങ്ങോട്ടും തിരിച്ചു കൊടുക്കണം പറയാതെ അറിയുന്ന സ്നേഹത്തിന്റെ വക്താക്കൾ ആകണമെന്നും ജയൻ പ്രസാദ് മേമ്മുറി പ്രഭാഷണത്തിൽ പറഞ്ഞു. ചടങ്ങിൽ ശിവഗിരിമഠം പി. ആർ.ഒ കെ.കെ. ജനീഷ്, ശ്രീ നാരായണപ്രസാദ് തന്ത്രി തുടങ്ങിയവർ സംബന്ധിച്ചു.