ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം ദേശീയപാതയ്ക്ക് അരികിൽ നവീകരിച്ച റസ്റ്റ് ഹൗസിന്റെയും ക്യാന്റീൻ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രൻ, കെ.എസ്. ബാബു, സ്വാഗതസംഘം ജനറൽ കൺവീനർ വി. വിശ്വംഭരൻ, തിരുവനന്തപുരം ദക്ഷിണമേഖല കെട്ടിട വിഭാഗം സൂപ്രണ്ട് എൻജിനിയർ എൻ. സാബു എന്നിവർ സംസാരിച്ചു. നവീകരിച്ച പി.ഡബ്ലിയു.ഡി ഗസ്റ്റ് ഹൗസിൽ ഒരു സൂട്ട് റൂമും ഒരു എയർ കണ്ടിഷൻ റൂമും ,രണ്ടു മുറികളും ഒരു ഡോർമെട്രിയും ഉണ്ട്. ക്യാന്റീൻ ബ്ലോക്കിൽ 50 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഡൈനിങ് ഹാൾ, അടുക്കള, ടോയ്‌ലറ്റ്, വർക്കേരിയ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.