മലയിൻകീഴ് :ബി.ജെ.പി.നേതാവ് പി.കെ കൃഷ്ണദാസ് നയിക്കുന്ന പേയാട് മുതൽ കാട്ടാക്കട വരെയുള്ള ഗാന്ധിജി സങ്കല്പ യാത്ര ഓ.രാജഗോപാൽ എം.എൽ.എ ദേശീയ പതാക പി.കെ കൃഷ്ണദാസിന് കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.പേയാട് ചേർന്ന യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് പേയാട് കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്,വൈസ് പ്രസിഡന്റുമാരായ മുക്കംപാലമൂട് ബിജു,മലയിൻകീഴ് രാധാകൃഷ്ണൻ,സംസ്ഥാന സമിതി അംഗങ്ങളായ എരുത്താവൂർ ചന്ദ്രൻ,തിരുമല വേണുഗോപാൽ,വിളവൂർക്കൽ ഉണ്ണി,മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ,ജനറൽ സെക്രട്ടറിമാരായ സി.എസ്.അനിൽ,ടി.പി.വിശാഖ്,വിളപ്പിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിളപ്പിൽശാല ശ്രീകുമാർ,എസ്.സി.മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിളപ്പിൽ സന്തോഷ് എന്നിവർ സംസാരിച്ചു.