തിരുവനന്തപുരം : വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇടവ സ്‌കൂളിൽ സംഘടിപ്പിച്ച കണക്ടിംഗ് ലേണേഴ്സ് വിത്ത് കമ്മ്യൂണിറ്റി എന്ന പരിപാടിയുടെ സമാപന സമ്മളനം ലോകബാങ്ക് ശാസ്ത്ര സാങ്കേതിക ഇന്നവേഷൻ ഉപദേഷ്ടാവ് ഡോ .സാജിദ ബഷീർ ഉദ്‌ഘാടനം ചെയ്തു.ഫൗണ്ടേഷൻ ചെയർമാൻ എ.സുഹൈർ, സെക്രട്ടറി ഡോ .കായംകുളം യൂനുസ്, ഡയറക്ടർ ഡോക്ടർ ഒ .ജി.സജിത, പി.ടി.എ പ്രസിഡന്റ് കാപ്പിൽ ഷെഫി , ഹെഡ്മിസ്ട്രസ് അനിതകുമാരി, കോ ഓർഡിനേറ്റർ വഹിമുദ്ദീൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഷദ് എന്നിവർ സംസാരിച്ചു.