ചെമ്പഴന്തി :പൗഡിക്കോണം ആവുക്കുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം 25, 26, 27 തീയതികളിൽ നടക്കും.ഇന്ന് രാവിലെ 7 മുതൽ 9 വരെ നെയ്യഭിഷേകം,വൈകിട്ട് 4ന് കുലവാഴച്ചിറപ്പ്, 6.45ന് സോപാന സംഗീതം,7.15 മുതൽ നൃത്തനൃത്യങ്ങൾ, 7.30ന് പുഷ്പാഭിഷേകം, 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്.

നാളെ രാവിലെ 7 മുതൽ 9 വരെ നെയ്യഭിഷേകം,വൈകിട്ട് 5 ന് തിരുവിഴ സിന്ധു നയിക്കുന്ന ഭക്തിഗാനാഞ്ജലി, 6.40 ന് സോപാന സംഗീതം, 7.30 ന് പുഷ്പാഭിഷേകം, 8.40 ന് നൃത്താഞ്ജലി.27 ന് രാവിലെ7 മുതൽ 9 വരെ നെയ്യഭിഷേകം, 9 ന് പൊങ്കാല പായസവഴിപാട്, 11 ന് ഉച്ചപൂജ, 12 മുതൽ വൈകിട്ട് 5.30 ന് ഭജന, 6.45 ന് സോപാന സംഗീതം, 7.15 ന് നാമസങ്കീർത്തനം, 7.30 പുഷ്പാഭി​ഷേകം എന്നി​വ ഉണ്ടായി​രി​ക്കും.