ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമപഞ്ചായത്തിന്റേയും വെഞ്ഞാറമൂട് ശ്രീഗോകുലം നഴിസിംഗ് കോളേജിന്റേയും ചെമ്പൂര് യുവശക്തി സാംസ്ക്കാരിക സംഘടനയുടേയും സംയുക്താഭിമുഖ്യത്തിൽ 27,28,29, തീയതികളിൽ ചെമ്പൂര് ഗവ.എൽ.പി.എസിൽ മെഡിഫെസ്റ്റ് 2019 ആരോഗ്യ വിദ്യാഭ്യാസ ശാസ്ത്ര പ്രദർശനമേള നടക്കും.27ന് അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.30 വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ‌ വി.ശശി അദ്ധ്യക്ഷത വഹിക്കും.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.അടൂർപ്രകാശ് എം.പി മുഖ്യ അതിഥിയായിരിക്കും