മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ളബ്, മംഗലപുരം ഗ്രാമ പഞ്ചായത്ത്, തോന്നയ്ക്കൽ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ അംഗൻവാടി കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്യാമ്പിന് തിരുവനന്തപുരം പ്രിസൈസ് കണ്ണാശുപത്രിയിലെ ഡോക്ടർമാർ നേതൃത്വം നൽകി. മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ഗോപാൽഭാഗം അംഗൻവാടി, ഭൂതാന കോളനി അംഗൻവാടി, വിഷ്ണുമംഗലം അംഗൻവാടി തുടങ്ങി പത്തോളം അംഗൻവാടികളിലെ കുട്ടികൾ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം ലയൺസ് ഇന്റർ നാഷണൽ ഡിസ്ട്രിക്ട് റീജിയൺ ചെയർമാൻ ലയൺ കബീർദാസ് നിർവഹിച്ചു. മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും ലയൺസ് ഇന്റർ നാഷണൽ ഡിസ്ട്രിക്ട് പബ്ളിക് റിലേഷൻസ് സെക്രട്ടറിയുമായ ലയൺ എ.കെ.ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സുധീഷ് ലാൽ, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി സുരകുമാർ, ലയൺ ജാദു, ലയൺ അബ്ദുൽ വാഹിദ്, ലയൺ മോഹൻദാസ്, ലയൺ ജയാജാദു എന്നിവർ പങ്കെടുത്തു.