മൂവാറ്റുപുഴ: ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പം യാത്രചെയ്ത യുവാവിന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പേരൂർക്കട ശാന്തി വിലാസം ഗണേശന്റെ മകൻ ആദർശാണ് (20) മരിച്ചത്. പരിക്കേറ്റ തിരുവനന്തപുരം വെമ്പായം കൊഞ്ചിറ സൗമ്യ ഭവനിൽ ബാബുവിന്റെ മകൻ ഉണ്ണികൃഷ്ണനെ (20) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 ന് എം.സി റോഡിൽ ഉന്നക്കുപ്പ വളവിൽ കോട്ടയം ഭാഗത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ടിപ്പർലോറിയും മൂവാറ്റുപുഴയിൽ നിന്നു കോട്ടയം ഭാഗത്തേക്കുപോകുകയായിരുന്ന ബെെക്കും കൂട്ടിയിടിക്കുകയായിരുന്നു. ആദർശ് തൽക്ഷണം മരിച്ചു.