ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന പാഥേയം പദ്ധതി തുടക്കമായി.ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ വിജയകുമാരി ആർ.എസ്.ആദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തു മെമ്പർമാരായ അഡ്വ. ശ്രീകണ്ഠൻ നായർ, രാധാദേവി എന്നിവർ ഗുണഭോക്താക്കൾക്കു പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ .മുരളി,ചെയർപേഴ്സൺമാരായ അനിതാ രാജൻബാബു,വി.ടി.സുഷമ്മദേവി,​പഞ്ചായത്ത്‌ അംഗങ്ങ ആയ പൊയ്കമുക്ക് ഹരി,മിനി,സിനി,ജയശ്രീ, സിമി,സി.ഡി.എസ് ചെയർപേഴ്സൺ സുജിതഎന്നിവർ പങ്കെടുത്തു.