തിരുവനന്തപുരം: കേരള ഹിന്ദി സാഹിത്യ അക്കാഡമി വാർഷികവും ഡോ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാര സമർപ്പണവും മന്നം മെമ്മോറിയൽ ഹാളിൽനടന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് അങ്കമാലി മഹാകവി ജി.മെമ്മോറിയൽ എച്ച്.എസ്.എസിലെ ഹിന്ദി അദ്ധ്യാപിക ഡോ.റമി .എ.എമ്മിന് ഡോ.എൻ.ചന്ദ്രൻശേഖരൻ നായർ സമ്മാനിച്ചു. ഹിന്ദി സാഹിത്യ പുരസ്‌കാരം ഡോ.പണ്ഡിറ്റ് ബന്നേയ്ക്ക് സമ്മാനിച്ചു. ചട്ടമ്പിസ്വാമി പുരസ്‌കാരം ഡോ.അപർണാ സുധീർ ഏറ്റുവാങ്ങി. 97ാം പിറന്നാൾ ആഘോഷിക്കുന്ന ചന്ദ്രശേഖരൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രൊഫ.എസ്.തങ്കമണി അമ്മ, ജസ്റ്റിസ് എം.ഹരിഹരൻ നായർ, കെ.രാമൻ പിള്ള, കെ.അയ്യപ്പൻ പിള്ള, ഡോ.സുധീർ കിടങ്ങൂർ,​ ഡോ.ടി.പി.ശങ്കരൻ കുട്ടിനായർ,സി.വി.ഗോപിനാഥൻ നായർ,​ ആർ.രാജപുഷ്‌പം,​രഘു.ആർ,​ഡോ.വിഷ്‌ണു.ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു. ഡോ.എസ്.സുനന്ദ റിപ്പോർട്ട് അവതരിപ്പിച്ചു.