തിരുവനന്തപുരം: നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശാന്തിതീരം അഭയകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ 'വിശപ്പിനോട് വിട 'പരിപാടിയുടെ സമാപനവും ക്രിസ്മസ് ആഘോഷവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എ.കെ. കടമ്പാട്ട് അദ്ധ്യക്ഷ്യത വഹിച്ചു. മുൻ ഹൈക്കോടതി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കേക്ക് മുറിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഫാദർ ജോർജ്ജ് ജോഷ്വാ ആശുപത്രിക്കുള്ള ട്രോഫി കൈമാറി. ധന്യാരാമൻ, ഗോപിനാഥ് മഠത്തിൽ, വി.കെ. ജയൻ, സി. കാർത്തികേയൻ പിള്ള, വി.പി. ബീജ, തൈക്കാട് വിജയകുമാർ, ബി. സന്തോഷ്‌കുമാർ എന്നിവർ സംബന്ധിച്ചു.