ണിയാപുരം: സംസ്ഥാന സർക്കാർ ഹരിതകേരള മിഷന്റെ ഭാഗമായി ആഭിമുഖ്യത്തിൽ നീർച്ചാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ആവിഷ്‌കരിച്ച ' ഇനി ഞാൻ ഒഴുകട്ടെ ' എന്ന പദ്ധതിയുടെ അണ്ടൂർക്കോണം പഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം,​ ജില്ലാ പഞ്ചായത്തംഗം എം. ജലീൽ,​ വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ്,​ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കുന്നുംപുറം വാഹിദ്,​ അഡ്വ. അൽത്താഫ്,​ ജലജകുമാരി,​ സെക്രട്ടറി അശോക്,​ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ini-njn-ozhukatte