തിരുവനന്തപുരം : ജനുവരിയിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ജനുവരിയിൽ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തി. പണിമുടക്ക് നോട്ടീസ് ചീഫ് സെക്രട്ടറിക്കും വിവിധ ജില്ലാകളക്ടർമാർക്കും തഹസിൽദാർമാർക്കും നൽകുന്നതിന്റെ ഭാഗമായി നടന്ന പ്രകടനം സമരസമിതി ചെയർമാൻ എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എം.എം. നജീം, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി. ശ്രീകുമാർ, സമരസമിതി നേതാക്കളായ ബിനുപ്രശാന്ത്, ബിജു എസ്. ജ്യോതിലാൽ, സന്തോഷ് പുലിപ്പാറ, ജയശ്ചന്ദ്രൻ കല്ലിംഗൽ, ബുഹാരി വിനോദ്, കെ.പി. ഗോപകുമാർ, ജി. സുധാകരൻ നായർ, എസ്. ഷാജി, ആർ. സിന്ധു, യു. സിന്ധു, വി. ശശികല, ജെ. ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു. നെയ്യാറ്റിൻകര താലൂക്കിൽ ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റംഗം എസ്. സജീവ്, കാട്ടാക്കട താലൂക്കിൽ സംസ്ഥാനകമ്മിറ്റിയംഗം എ. ഹരീന്ദ്രനാഥ്, നെടുമങ്ങാട് ആർ.എസ്. സജീവ്, ചിറയിൻകീഴ് സുരകുമാർ, വർക്കലയിൽ മനോജ് എന്നിവർ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് പണിമുടക്ക് നോട്ടീസ് നൽകി.