തിരുവനന്തപുരം: സ്നേഹസ്‌പർശം ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഗുരുസ്‌മൃതി വീഡിയോ ആൽബത്തിന്റെ പ്രകാശനം 31ന് രാവിലെ 11ന് കുന്നുംപാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിൽ നടക്കും. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാറിൽ നിന്നും നടൻ ജഗദീഷ് ആദ്യ കോപ്പി ഏറ്റുവാങ്ങും. രാവിലെ 10ന് വാഴമുട്ടം ചന്ദ്രബാബുവിന്റെ സംഗീതാർച്ചന ഉണ്ടാകും. ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പൂജാ ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റൂഫസ് ഡാനിയേൽ ഭദ്രദീപം തെളിക്കും.