നെടുമങ്ങാട് :റവന്യു ടവറിനു മുന്നിൽ പുതിയ മിനി സിവിൽ സ്റ്റേഷന്റെയും,വഴയില - പഴകുറ്റി നാലുവരിപ്പാതയുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് കച്ചവടക്കാർ എതിരല്ലെന്നും നഗരസഭ ലൈസൻസ് നല്കിയിട്ടുള്ള കടകൾക്ക് പുനരധിവാസം ഉറപ്പാക്കിയ ശേഷമേ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങാവൂവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ.വിജയൻ,ജനറൽ സെക്രട്ടറി ആർ.കൃഷ്ണകുമാർ,ട്രഷറർ എം.നൗഷാദ് എന്നിവർ ആവശ്യപ്പെട്ടു.