നെടുമങ്ങാട് : ജില്ലാ ആശുപത്രിയിൽ പാലിയേറ്റ് കെയർ യൂണിറ്റിന്റെ സാന്ത്വന പരിചരണത്തിനുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി കച്ചേരി ജംഗ്ഷനിൽ ക്രിസ്മസ് കേക്ക്സ്റ്റാൾ ആരംഭിച്ചു.നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് സ്ഥിരം സമിതി ചെയർമാൻ പി.ഹരികേശൻ നായർ പാലിയേറ്റീവ് സിസ്റ്റർ സജീലയിൽ നിന്നും കേക്ക് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.സുരേഷ്,കൗൺസിലർ കൃഷ്ണകുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു എന്നിവർ പങ്കെടുത്തു.