കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ മൂന്നാമത് ലക്ഷാർച്ചനയും മഹാമൃത്യുഞ്ജയഹോമവും 27 ന് നടക്കും. ക്ഷേത്ര തന്ത്രി സി.എസ്. സുദർശനൻ ചന്ദ്രമംഗലത്തിന്റെയും ക്ഷേത്ര മേൽശാന്തി ജി. സഞ്ജിത്ത്‌ ദയാനന്ദന്റെയും മുഖ്യ കാർമ്മികത്വത്തിൽ പത്തോളം പരികർമ്മികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ലക്ഷാർച്ചനയും മഹാമൃത്യുഞ്ജയഹോമവും രാവിലെ 6ന് ആരംഭിച്ച് രാത്രി 7ന് സമാപിക്കും. ഈ വർഷത്തെ മണ്ഡലവിളക്ക് മഹോത്സവം 27ന് സമാപിക്കും. എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് വൻവിജയമാക്കി മാറ്റണമെന്ന് കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് എൻ.തുളസീധരനും സെക്രട്ടറി എസ്. സതീഷ്ബാബുവും അറിയിച്ചു.